Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Temporary

Thrissur

ആ​ലു​ക്ക​ൽചി​റ പാ​ലം താ​ത്കാ​ലി​ക ബ​ണ്ട് ത​ക​ർ​ന്നു, പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു

എ​രു​മ​പ്പെ​ട്ടി: പു​ഴ​യി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ത​യ്യൂ​ർ ആ​ലു​ക്ക​ൽ​ചി​റ താ​ത്കാ​ലി​ക ബ​ണ്ട് റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ത താ​ത്കാ​ലി​ക ബ​ണ്ട് റോ​ഡ് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. ബ​ണ്ടി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പി​ന്‍റെ സ്ട്ര​ക്ച്ച​റി​ന് ഇ​ള​ക്കം സം​ഭ​വി​ച്ച​താ​യും സം​ശ​യ​മു​ണ്ട്.

ബ​ണ്ടി​ന് വി​ള്ള​ലു​ക​ൾ സം​ഭ​വി​ച്ച് ഇ​തി​ലൂ​ടെ​യും വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബ​ണ്ട് റോ​ഡ് ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പി​നു​ള്ള പ​ണി​ക​ളാ​ണു ന​ട​ന്നി​രു​ന്ന​ത്. വാ​ർ​പ്പി​നു​ള്ള ക​മ്പി​ക​ൾ കെ​ട്ടി ക്ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ബ​ണ്ടി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കി വ​രു​ന്ന​തി​നാ​ൽ വാ​ർ​പ്പി​ന്‍റെ സ്ട്ര​ക്ച്ച​ർ താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ന്ന ജാ​ക്കി​ക​ൾ​ക്കും റാ​ഡു​ക​ൾ​ക്കും ഇ​രു​മ്പ് സ്പാ​നു​ക​ൾ​ക്കും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ള​ക്കം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ലു​ക​ൾ ചി​ല​ത് ഒ​ഴു​കി​പ്പോ യി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്നാ​ണു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​ത്.

മ​ഴ ശ​ക്ത​മാ​കു​മ്പോ​ൾ വെ​ള്ള​പ്പൊ​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. അ​തി​നാ​ൽ​ത്ത​ന്നെ പ​രി​സ​ര​ത്തു​ള്ള വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. പാ​ല​ത്തി​നു തൊ ​ട്ട​ടു​ത്തു​ള്ള വീ​ട്ടു​കാ​ർ താ​മ​സം മാ​റ്റു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി - കേ​ച്ചേ​രി പു​ഴ​യി​ലെ ത​ട​യ​ണ​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​താ​ണ് പ്ര​ദേ​ശ​ത്ത് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കാ​നും വെ​ള്ളം ഉ​യ​രാ​നും ഇ​ട​യാ​ക്കി യ​ത്. പു​ഴ​യി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യാ​ൽ സ്ലാ​ബ് വാ​ർ​പ്പി​ന്‍റെ​സ്ട്ര​ക് ച്ച​റി​ന് കൂ​ടു​ത​ൽ ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് കോ​ൺ​ഗ്ര​സും നാ​ട്ടു​കാ​രും

എ​രു​മ​പ്പെ​ട്ടി: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും നാ​ട്ടു​കാ​രും രം​ഗ​ത്ത്. ആ​ലു​ക്ക​ൽ ചി​റ​പാ​ലം നി​ർ​മ്മാ​ണ​വു​മാ​യ ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന മ​ണ്ണും പു​ഴ​യി​ലേ​ക്ക് നി​ൽ​ക്കു​ന്ന മു​ള​ങ്കൂ​ട്ട​ങ്ങ​ളും മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി വ​ർ​ഗീ​സ് പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തും ഇ​റി​ഗേ​ഷ​നും ത​ക്ക​സ​മ​യ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തു മൂ​ല​മാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലം​പ​ണി തീ​ർ​ക്കാ​ത്ത​തു​മൂ​ലം വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു​വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ വീ​ട് മാ​റി​പ്പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട പ​ഞ്ചാ​യ​ത്ത് എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് എം.​എം നി​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​ൻ.​കെ. ക​ബീ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up